അടുത്ത ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

WATER SUPPLY

പേരൂര്‍ക്കട ജലസംഭരണിയില്‍ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനില്‍ പേരൂര്‍ക്കട ജംഗ്ഷനില്‍ രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ 19-10-2024 രാത്രി 10 മണി മുതല്‍ 21-10-2024 രാവിലെ 6 മണി വരെ പേരൂര്‍ക്കട, ഇന്ദിരാനഗര്‍, ഊളമ്പാറ പൈപ്പിന്‍മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാര്‍, നന്ദന്‍കോട്, കുറവന്‍കോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, വയലിക്കട, അമ്പലമുക്ക് എന്നീ പ്രദേശങ്ങളില്‍ ശുദ്ധജല വിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ALSO READ:രേണുകാസ്വാമി വധക്കേസ്; കന്നഡ നടൻ ദർശന് ജാമ്യമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News