ഒക്ടോബര്‍ 23, 24 തീയതികളില്‍ തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടും

Water Supply

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള, വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ- വഴുതക്കാട് റോഡില്‍ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി നടത്തുന്നതിനാല്‍ 23 /10/24 രാവിലെ എട്ട് മണി മുതല്‍ 24 /10/24 രാവിലെ എട്ട് മണി വരെ പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിന് സമീപപ്രദേശങ്ങള്‍, പിഎംജി, ലോ കോളേജ്, കുന്നുകുഴി, വെള്ളയമ്പലം, ആല്‍ത്തറ, സിഎസ്എം നഗര്‍ പ്രദേശങ്ങള്‍, വഴുതക്കാട്, കോട്ടണ്‍ഹില്‍, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങള്‍, ഇടപ്പഴിഞ്ഞി, കെ അനിരുദ്ധന്‍ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിടങ്ങളില്‍ പൂര്‍ണമായും ജനറല്‍ ഹോസ്പിറ്റല്‍, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം, കുമാരപുരം, അണമുഖം, കണ്ണമ്മൂല എന്നീ സ്ഥലങ്ങളില്‍ ഭാഗികമായി ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ALSO READ:കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News