ഇന്ന് തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

Water Supply

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ – വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനായി ന‌ടക്കുന്ന പ്രവൃത്തികളുടെ സുഗമമായ പൂർത്തീകരണം ഉറപ്പാക്കുന്നതിന്, അടിയന്തരമായി ചില വാൽവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നതായി വാട്ടർ അതോറിറ്റി.

ഇക്കാരണത്താൽ തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര , കരമന, ആറന്നൂർ , മുടവൻമുകൾ, നെടുംകാട്, , കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, വലിയവിള, പി‌ടിപി ന​ഗർ , കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, ഊളമ്പാറ, ജവഹർ ന​ഗർ, പൈപ്പിൻമൂട്, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, പേട്ട, പാൽക്കുളങ്ങര, കടകംപള്ളി, വഞ്ചിയൂർ, കുന്നുകുഴി, ചാക്ക, ശഖുംമുഖം വെട്ടുകാട് , കരിക്കകം, വെട്ടുകാട് വാർഡുകളിൽ ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും. ഇന്നു വൈകുന്നേരം (3-11-24) മൂന്നു മണിവരെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

ALSO READ; ‘കേരളത്തിന്റെയും രാജ്യത്തിന്റെയും മുഖമായി മാറാൻ സാധിച്ചു’: മേയർ ആര്യ രാജേന്ദ്രൻ

NEWS SUMMERY: Water supply will be disrupted in Thiruvananthapuram today. The Water Authority has informed that the supply of drinking water will be interrupted till 3 o’clock this evening (3-11-24).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration