തിരുവനന്തപുരത്ത് 15 വാർഡുകളിൽ നാളെയും മറ്റന്നാളും ജലവിതരണം മുടങ്ങും

kerala water authority

തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും ജലവിതരണം തടസ്സപ്പെടും. പി.ടി.പി നഗർ ജലസംഭരണിയിൽനിന്നു കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ‍വ്യാ‍ഴാ‍ഴ്ച  (18th) ഉച്ചയ്ക്ക് 2 മണി മുതൽ വെ‍ള്ളി (19th) ഉച്ചയ്ക്ക് 2 മണി വരെയാണ് ജലവിതരണം മുടങ്ങുക.

ALSO READ; ഇടുക്കിയിൽ എസ്എഫ്ഐയുടെ തേരോട്ടം; 30 കോളേജുകളിൽ 11 ലും എതിരില്ലാതെ ജയിച്ചു

ഈ സമയപരിധിയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ , തിരുമല, വലിയവിള, പി ടി പി ന​ഗർ, കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ് വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. ഉയർന്ന സ്ഥലങ്ങളിൽ ജലവിതരണം പൂർവസ്ഥിതിയിലാകാൻ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് 48 മണിക്കൂർ കൂടി വേണ്ടി വരും. വളരെ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ സാധ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News