വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാർ: തിരുവനന്തപുരം ജില്ലയിലെ ഈ സ്ഥലങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം തടസ്സപ്പെടും

water supply

അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാറായതിനെത്തുടർന്ന് പുതിയ വാൽവ് സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനായി അരുവിക്കര 86 എം എൽ ഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം 08-10-2024 രാത്രി 8 മണി മുതൽ 09-10-2024 രാവിലെ 4 മണി വരെ നിർത്തിവയ്ക്കുന്നതിനാൽ ജില്ലയിലെ ചില സ്ഥലങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും.

ALSO READ; വയനാടിനുള്ള കേന്ദ്ര സഹായം എവിടെ? എൽഡിഎഫ്‌ നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം നാളെ 

പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത് സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില , ഇന്ദിരാനഗർ , ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം , ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ , മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ്, ഗാന്ധിപുരം , ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം , കട്ടേല , മൺവിള , മണക്കുന്ന്, അലത്തറ , ചെറുവക്കൽ, ഞാണ്ടൂർക്കോണം , തൃപ്പാദപുരം ,
ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാര്ക്, സി ആർ പി എഫ് ക്യാംപ്, പള്ളിപ്പുറം , പുലയനാർകോട്ട , പ്രശാന്ത് നഗർ, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം എന്നിവിടങ്ങളിലാണ് ജല വിതരണം മുടങ്ങുന്നത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News