തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസപ്പെടും

Water Supply

തലസ്ഥാനത്ത് അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ ഭാഗമായി പമ്പിംഗ് നിര്‍ത്തി വയ്ക്കുന്നതിനാല്‍ 19ന്, ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിവിധ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ALSO READ: ‘കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ ജോജുവും ഉണ്ട്’; സംവിധായകൻ ഭദ്രൻ

സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, പുളിമൂട് , ജനറല്‍ ആശുപത്രി പരിസര പ്രദേശം, തമ്പുരാന്‍ മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആല്‍ത്തറ , വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടും.

ALSO READ: ചതുപ്പ് പ്രദേശത്ത് മറഞ്ഞു കിടക്കുകയായിരുന്നു, കൈവിലങ്ങുകളോടെ രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വീണ്ടും പിടിയിലായത്

ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News