അരുണാചൽ പ്രദേശിൽസ്കൂളിലെ വാട്ടർടാങ്ക് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിലെ നഹർലഗുണിലാണ് സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്ക് തകർന്നുവീണത്.
അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്കൂളിൽ വിദ്യാർഥികൾ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വാട്ടർ ടാങ്ക് തകർന്നുവീണത്. ആറ് വിദ്യാർഥികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്.
Also Read: മനുസ്മൃതിയാണ് തുടരേണ്ടതെന്ന് പറഞ്ഞ സവര്‍ക്കറെ പിന്തുണയ്ക്കുന്നുണ്ടോ? ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. മൂന്ന് വിദ്യാർഥികൾ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽ മരണപ്പെട്ട മൂന്നുപേരും. ആറ്, ഏഴ് ക്ലാസിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റിട്ടുള്ളത്. പോസ്റ്റുമാർട്ടത്തിനു ശേഷം വിദ്യാർഥികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ രണ്ടാം യോഗം ഇന്ന്
സംഭവത്തിൽ സ്കൂളിന്റെ ഉടമയെയും, പ്രിൻസിപ്പലിനെയും, നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാട്ടർ ടാങ്കിന്റെ സംഭരണശേഷി കവിഞ്ഞതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here