മട്ടന്നൂരിൽ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം

MATTANNOOR

കണ്ണൂർ  മട്ടന്നൂരിൽ  സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. മട്ടന്നൂർ സഹിന തീയേറ്ററിലാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരുക്കുണ്ട്.

സിനിമാ പ്രദർശനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപ്രതീക്ഷിതമായി തിയേറ്ററിൻ്റെ മേൽക്കൂരയിലേക്ക് ടാങ്ക് തകർന്ന് വീഴുകയായിരുന്നു. തുടർന്ന് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു താഴേയ്ക്ക് വീണു.

ALSO READ; പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; അലനെല്ലൂർ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പാർട്ടി വിട്ടു

വാട്ടർ ടാങ്കിനൊപ്പം  കോൺക്രീറ്റ് സ്ലാബും താഴേക്ക് അടർന്നു വീണിരുന്നു. ഈ ഭാഗത്ത് ഇരുന്ന രണ്ട് പേർക്കാണ് പരുക്ക് പറ്റിയത്. ഇരുവരും സിനിമ കാണാൻ എത്തിയവരായിരുന്നു.

ENGLISH NEWS SUMMARY: A Water tank collapsed in a movie theater in Mattannur, Kannur.Two people were injured in the accident.The accident happened while the movie was being shown.Along with the water tank, the concrete slab also fell down. Two people who were sitting in this area were injured. Both of them had come to watch the movie.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News