മഴയില്‍ ചോര്‍ന്നൊലിക്കുന്ന ജനശതാബ്ദി ട്രെയിന്‍കോച്ചിന്റെ ചിത്രം പങ്കുവെച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. മഴ പെയ്ത് തോർന്നിട്ടും ട്രെയിനിന്റെ കോച്ചിൽ വെള്ളക്കെട്ട് മാറിയില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അദ്ദേഹം പങ്കുവെച്ച ഫോട്ടോയിൽ വെള്ളക്കെട്ടിൽ ബുദ്ധിമുട്ടുന്ന നിരവധി യാത്രക്കാരെയും കാണാം. നിരവധി ആളുകളാണ് ഫേസ്ബുക്ക് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഇന്നലെ ജനശതാബ്ദി കൊല്ലത്ത് എത്തിയപ്പോൾ ഒരു മഴ. അധികം താമസിയാതെ മഴ നിന്നു. പക്ഷേ, ഡി6 കമ്പാർട്ട്മെന്റിലെ വെള്ളക്കെട്ടൊന്നു കാണൂ. എങ്ങനെ കേരളത്തിലേക്ക് ഇത്തരം പ്രത്യേക കോച്ചുകൾ തെരഞ്ഞെടുത്ത് അയക്കുന്നു?
അതേസമയം, ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കിടയിൽ പരാതി ഏറിവരുകയാണ്. ട്രെയിനിൽ വൃത്തിയില്ലായ്മയും, യാത്രക്കാർക്ക് നല്കുന്ന ഭക്ഷണത്തിലെ വൃത്തിഹീനതയും, സുരക്ഷിതത്വവും എല്ലാം വലിയ വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ട്രെയിനില്‍ നല്‍കുന്ന കമ്പിളിപുതപ്പുകള്‍ കഴുകാറുണ്ടോ എന്ന ചോദ്യത്തിനു മാസത്തിലൊരിക്കല്‍ എന്ന മന്ത്രി അശ്വിനി വൈഷ്ണവിന്റെ മറുപടിയും ഇതിന് മുൻപ് ഏറെ ചർച്ചയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here