ഗ്ലോ സ്കിൻ വേണോ? തണ്ണിമത്തൻ ഫേഷ്യൽ ചെയ്യാം

നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് തണ്ണിമത്തനുള്ളത്. ചർമ്മത്തെ നല്ല രീതിയിൽ മോയ്സ്ചറൈസ് ചെയ്യാനും അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും തണ്ണിമത്തൻ സഹായിക്കും. അതുകൊണ്ടു തന്നെ തണ്ണിമത്തൻ കൊണ്ടുള്ള ഫേഷ്യൽ സ്കിൻ ഗ്ലോ ആകാൻ ഏറെ ഉപകാരപ്രദമാണ്.

ALSO READ: സോളാർ വിഷയം; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ

മുഖം ക്ലെൻസിംഗ് ചെയ്യുന്നതിനായി ഒരു തണ്ണിമത്തന്റെ കഷ്ണം എടുത്ത് മുഖത്ത് നന്നായി തേയ്ക്കുക. ശേഷം സ്ക്രബ്ബ്‌ ചെയ്യുന്നതിനായി തണ്ണിമത്തൻ കഷ്‌ണം പഞ്ചസാരയിൽ മുക്കി മുഖത്ത് നന്നായി ഉരക്കുക. ഒരു മിനിറ്റ് ഇങ്ങനെ ചെയ്ത ശേഷം മുഖം തണുത്ത വെള്ളത്തിലോ ഒരു പഞ്ഞിയിൽ തണുത്ത വെള്ളം മുക്കിയോ തുടച്ചു നീക്കാം. ഇനി മുഖത്ത് തണ്ണിമത്തൻ പാക്ക് ഇടാം. ഇതിനായി തണ്ണിമത്തൻ നന്നായി അരച്ചെടുത്ത് അതിന്റെ ജ്യൂസ് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് കടലമാവ്, തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക. ഇത് മുഖത്ത് ഇട്ട് ഉണങ്ങി വരുമ്പോൾ കഴുകുക. സ്കിൻ ഗ്ലോ ആകാൻ ഈ ഫേഷ്യൽ സഹായിക്കും.രണ്ടാഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ALSO READ: മിണ്ടിയാല്‍ തിരിച്ചടി ഉറപ്പ് ; മുണ്ടക്കയത്തിന്‍റെ വീരവാദത്തിന് മനോരമയുടെ ‘ചുവപ്പുകാര്‍ഡ്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News