കടുത്ത വേനലിനെ തോല്‍പ്പിക്കാനുള്ള പരിശ്രമത്തിലാണോ? ചൂട് ശമിപ്പിക്കാനും തിളങ്ങുന്ന ചർമ്മത്തിനും തണ്ണിമത്തൻ സൂപ്പർ

കടുത്ത വേനലിനെ തോല്‍പ്പിക്കാനുള്ള പരിശ്രമത്തിലാണെങ്കില്‍ ഉറപ്പായും തണ്ണിമത്തന്‍, മസ്‌ക്‌മെലണ്‍ പോലെയുള്ള പഴങ്ങൾ ബെസ്റ്റ് ആണ് കേട്ടോ. ചൂടിനെ ശമിപ്പിക്കാന്‍ മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും തിളങ്ങുന്ന ചര്‍മ്മത്തിനുമെല്ലാം ഇത് ബെസ്റ്റാണ്.

തണ്ണിമത്തനില്‍ 90ശതമാനവും വെള്ളമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് നല്ലതാണ്. 100ഗ്രാം തണ്ണിമത്തനില്‍ വെറും 30 ഗ്രാം മാത്രമാണ് കലോറി. കൊഴുപ്പിനെ വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുന്ന അര്‍ജിനൈന്‍ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണ് തണ്ണിമത്തന്‍.

ഇനി എങ്ങനെയാണ് തണ്ണിമത്തന്‍ ഷേയ്ക്ക് തയ്യാറാക്കുക എന്ന് നോക്കാം

തണ്ണിമത്തന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് രണ്ട് കപ്പുകളില്‍ നിറയ്ക്കുക. ഇത് ഒരു ബ്ലെന്‍ഡറില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അല്‍പ്പം ഇളനീരും മിന്റ്, ബ്ലാക്ക് സോള്‍ട്ട് എന്നിവയും ചേര്‍ക്കുക. നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുത്തശേഷം ഐസ് ക്യൂബുകളും ചേര്‍ത്ത് കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News