ചൂടുകാലത്ത് തണ്ണിമത്തൻ ഒരു വെറൈറ്റി സ്റ്റൈലിൽ കുടിച്ചാലോ..?

തണ്ണിമത്തൻ നാരങ്ങാ വെള്ളം വേനൽക്കാലത്ത് മികച്ച ഒരു പാനീയമാണ്. പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ല എന്ന് നമുക്കറിയാവുന്ന സാഹചര്യത്തിൽ നമുക്കിവിടെ അതൊഴിവാക്കാം. തണ്ണിമത്തനിൽ മധുരം ഉണ്ടല്ലോ…

ALSO READ: കൊടും ചൂടിനെ പുഷ്പം പോലെ മറികടക്കാം; തയാറാക്കാം കിടിലം ‘ഓറഞ്ച് ഐസ്‌ക്രീം ഡ്രിങ്ക്’

ആവശ്യമായ ചേരുവകൾ

വിത്തില്ലാത്ത തണ്ണിമത്തൻ – 5-6 കപ്പ് (760 ഗ്രാം)
നാരങ്ങയുടെ നീര് – 2
പുതിനയില – ഒരു പിടി പുതിനയില

തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ജ്യൂസ് അരിച്ചെടുക്കുക. ആ മിശ്രിതത്തിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. വീണ്ടും നന്നായി മിക്സ് ചെയ്യുക. വിശ്രമ വേളകളിൽ തണ്ണിമത്തൻ നാരങ്ങാ വെള്ളം കൂടുതൽ ആസ്വദിക്കാൻ ഐസിട്ട് കുടിക്കുക എന്നിട്ട് കഠിനമായ ചൂടിനെ നേരിടുക.

അഞ്ച് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ ഇതിന്റെ രുചി കാരണം ഒരു മണിക്കൂറിൽ കൂടുതൽ ഈ പാനീയം  ഉണ്ടാവുമെന്ന് തോന്നുന്നില്ലാ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News