വിഴിഞ്ഞം തീരക്കടലില്‍ വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം

വിഴിഞ്ഞം തീരക്കടലില്‍ വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം ദൃശ്യമായി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്ററിന് സമീപം ഇത് ദൃശ്യമായത്.

കടലില്‍ അന്തരീക്ഷ മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് സാധാരണയായി ഈ പ്രതിഭാസം ദൃശ്യമാകാറുണ്ട്. കൂമ്പാര മേഘങ്ങള്‍ കടലിന് മുകളില്‍ രൂപമെടുക്കുമ്പോള്‍ വെള്ളത്തെ മുകളിലേക്ക് വലിച്ചെടുക്കും.

ഫണല്‍ രൂപത്തില്‍ വെള്ളവും നീരാവിയും മകളിലേക്ക് ഉയരും. ഇടിമിന്നല്‍ വരുമ്പോള്‍ രണ്ട് മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസമാണിത്. അപൂര്‍വ്വമായ ഈ കാഴ്ച വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളാണ് പകര്‍ത്തിയത്.

Also Read : വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍; റോഡ് അടച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News