തൃശൂരില്‍ രണ്ടുപേരെ ആക്രമിച്ച് ലക്ഷങ്ങളുടെ വാക്‌സ് ഗോള്‍ഡ് കവര്‍ന്ന പ്രതി പിടിയില്‍

തൃശൂരില്‍ ലോഡ്ജില്‍ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ് ഗോള്‍ഡും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി ചാപ്പാബീച്ച് സ്വദേശി അയ്യപ്പേരി വീട്ടില്‍ 29 വയസ്സുളള സഫ്-വാന്‍ ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

ALSO READ: കാറിന്റെ സ്റ്റീരിയോയില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്തി; യുവാക്കള്‍ അറസ്റ്റില്‍

ആലുവ സ്വദേശികളായ രണ്ടുപേരെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചാണ് പ്രതികള്‍ ഗോള്‍ഡ് വാക്‌സും പണവും തട്ടിയെടുത്തത്. ഈ കേസില്‍ ആറു പ്രതികള്‍ നേരത്തേ അറസ്റ്റിലായിരുന്നു. കൂട്ടു പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പരപ്പനങ്ങാടി ചാപ്പാ ബിച്ച് ഹാര്‍ബറില്‍ നിന്നും സഫ്-വാന്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് സ്റ്റഷനില്‍ രണ്ടും താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News