അതേ നോട്ടവും, അതേ ചിരിയും; സഖാവ് കോടിയേരിയുടെ ഓര്‍മ്മയ്ക്കായി മെഴുകുപ്രതിമ ഒരുക്കി ശില്പി

സിപിഐഎം നേതാവ് സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങി എട്ട് മാസം പിന്നിടുകയാണ്. ഇപ്പോൾ സഖാവിന്റെ ഓര്‍മ്മയ്ക്കായി മെഴുകുപ്രതിമ ഒരുക്കിയിരിക്കുകയാണ് ശില്‍പി സുനില്‍ കണ്ടല്ലൂര്‍. ഒറ്റ നോട്ടത്തില്‍ പ്രിയ നേതാവ് മുമ്പെന്നെ പോലെ കണ്‍മുന്നിലെന്ന് തോന്നും. മരുതുംകുഴിയിലെ കോടിയേരി വീട്ടില്‍ വെച്ചാണ് മെഴുകുപ്രതിമ അനാഛാദനം ചെയ്തത്. കോടിയേരി എങ്ങനെയാണോ അങ്ങനെ തന്നെയാണ് പ്രതിമയെയും ഒരുക്കിയിരിക്കുന്നത്. അതേ വസ്ത്രങ്ങള്‍, അതേ ചെരുപ്പ്, അതേ നോട്ടവും, അതേ ചിരിയും.

also read; ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത കേരളം; കെ ഫോൺ ഉദ്‌ഘാടനം ഇന്ന്

തിരുവനന്തപുരം സുനില്‍ വാക്‌സ് മ്യൂസിയത്തിലായിരിക്കും പ്രതിമ കാണാന്‍ അവസരമുണ്ടാകുക. ആറ് മാസമെടുത്താണ് പ്രതിമ നിര്‍മ്മിച്ചതെന്ന് സുനില്‍ പറഞ്ഞു. പണ്ടേ ആഗ്രഹം പറഞ്ഞപ്പോള്‍, പിന്നെയാകാം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ഒടുവില്‍ നിര്‍മാണം തുടങ്ങാനായത് മരണശേഷം. കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരുന്നു നിര്‍മാണത്തിന്റെ ഓരോ ഘട്ടവുമെന്ന് ശില്പി സുനിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News