അടുക്കള കൃഷി നശിപ്പിക്കുന്ന ചേരട്ട എന്ന വില്ലൻ ; ഈ വിദ്യ പ്രയോഗിച്ചു നോക്കൂ, ആൾ ജില്ല വിട്ട് ഓടും

അടുക്കള ആവശ്യങ്ങൾക്കായി ഇന്ന് മിക്ക വീടുകളിലും സ്വന്തമായി കൃഷി ചെയ്യാറുണ്ട്. വിഷം അടിച്ച പച്ചക്കറികളിൽ നിന്നും രക്ഷ തേടിയാണ് പലരും സ്വന്തമായി കൃഷി ചെയ്യുന്നത്. എന്നാൽ കൃഷി ചെറുതാണെങ്കിലും അതിലും ഭീഷണി ഉയർത്തുന്ന ചില കാര്യങ്ങൾ ഉണ്ട്. അത്തരം കൃഷി നശീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഴക്കാലത്ത് ചെടികളിൽ ഉണ്ടാകുന്ന കറുത്ത പുഴുവിന്റെ ശല്യം. ഇവയുടെ കാഷ്ടം വീഴുന്ന ഭാഗങ്ങളിൽ ചെടി പെട്ടെന്ന് നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.

ALSO READ : ‘സർവത്ര’ വൈഫൈ, എവിടെ പോയാലും ഇനി വീട്ടിലെ വൈഫൈ കിട്ടും

എന്നാൽ ഇവയെ തുരത്താൻ ചില വഴികളും ഉണ്ട്. അതിൽ ഒന്നാണ് വേപ്പില പിണ്ണാക്ക്. ക്വാളിറ്റി കൂടിയ വേപ്പില ചെടിയുടെ കുരുവിൽ നിന്നും ഉണ്ടാക്കുന്ന മരുന്ന് മണ്ണിൽ അടിക്കുകയാണെങ്കിൽ ഇവ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതാണ്. മറ്റൊരു രീതി മണ്ണെണ്ണയും വെള്ളവും മിക്സ് ചെയ്തു സ്പ്രേ ചെയ്യുക എന്നതാണ്. ഒന്നോ രണ്ടോ പുഴുക്കളെ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇത്തരത്തിൽ നശിപ്പിക്കുകയാണെങ്കിൽ ഇവ പെരുകുന്നത് ഒഴിവാക്കാൻ സാധിക്കും. ഇത്തരത്തിൽ ഒന്ന് ശ്രമിച്ചു നോക്കിയാൽ അടുക്കള കൃഷിയിൽ പിന്നെ പുഴുക്കളുടെ ശല്യം ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News