വയനാട് ദുരന്തം; കണ്ണടക്കാതെ കൺട്രോൾ റൂം

wayanad landslide

മുണ്ടക്കൈ ,ചൂരൽ മല ഉരുള്‍പൊട്ടലിനെ തുടർന്ന് കളക്ടറേറ്റ് ആസ്ഥാനത്തെ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫീസില്‍ ഇത് വരെ ലഭിച്ചത് 843 ഫോണ്‍ കോളുകള്‍. അപകടമുണ്ടായ ജൂലൈ 29 ന് അര്‍ദ്ധ രാത്രിയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തി. തുടര്‍ന്ന് ഇന്‍സിഡന്റ് റസ്‌പോണ്‍സ് സിസ്റ്റം പ്രവര്‍ത്തനമാരംഭിക്കുകയും ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫീസ് കമാന്റിങ് കണ്‍ട്രോള്‍ യൂണിറ്റായി പ്രവർത്തിക്കുകയുമായിരുന്നു.

ALSO READ: വയനാട് ദുരന്തം; നഷ്ടമായ രേഖകള്‍ ലഭ്യമാക്കും, താൽക്കാലിക പുനരധിവാസത്തിന് നടപടി: മന്ത്രി എം ബി രാജേഷ്

കണ്‍ട്രോള്‍ റൂമിലേക്കെത്തുന്ന ഫോണ്‍ സന്ദേശങ്ങള്‍ക്കുള്ള വിവരങ്ങള്‍ കൈമാറാന്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ-റവന്യൂ വിഭാഗം ജീവനക്കാര്‍, ഹസാഡ് അനലിസ്റ്റ്, കണ്‍സള്‍ട്ടന്റ് ഉള്‍പ്പെടെ 15 ഓളം ജീവനക്കാരാണ് ഉള്ളത്. 365 ദിവസവും 24 x 7 മണിക്കൂറാണ് കൺട്രോൾ റൂം പ്രവര്‍ത്തിക്കുന്നത്.

കൺട്രോൾ റൂം നമ്പറുകൾ -8078409770, 9526804151, 204151

ALSO READ: ‘വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കും, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും’: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News