ഉപതെരഞ്ഞെടുപ്പിനായി വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. മോക് പോളിങ് ആരംഭിച്ചു. വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.
Also read:മണിപ്പൂർ സംഘർഷം മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായതായി റിപ്പോർട്ട്
16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. 2,13,103 വോട്ടര്‍മാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയില്‍ സജ്ജമാക്കിയിരിക്കുന്നത്. മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്.തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രാദേശികളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും പൊലീസ് ഉൾപ്പെടെ ഉള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Also read:തെരഞ്ഞെടുപ്പ് ചട്ട ലംഘനം പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. ഉപതെരഞ്ഞെടുപ്പ് ബാലറ്റിൽ ഒന്നു മുതൽ മൂന്നു വരെയാണ് മുന്നണി സ്ഥാനാർഥികൾ. ഒന്ന് യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് കെ ബാലകൃഷ്ണൻ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here