വയനാട്ടില്‍ കാടിറങ്ങിയ കരടിയെ കാടുകയറ്റി; ആശ്വാസത്തില്‍ നാട്ടുകാര്‍

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പാ മേഖയില്‍ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടില്‍ കയറ്റിയത്.

ALSO READ:  കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് വാക്ക്പോര് തുടരുന്നതിനിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ ദിവസങ്ങളായി തെരച്ചില്‍ നടത്തിവരികയായിരുന്നു. തരുവണ കരിങ്ങാരിയിലെ നെല്‍പ്പാടത്തിനടുത്ത് കഴിഞ്ഞദിവസം കരടിയെത്തിയിരുന്നു. ഇവിടെ വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിറേയാണ് അശ്വാസ വാര്‍ത്ത പുറത്തുവരുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പയ്യമ്പള്ളി മേഖലയില്‍ കരടി ഇറങ്ങിയത്. പ്രദേശത്തെ സിസിടിവിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. പിന്നാലെ വള്ളിയൂര്‍ക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ഇതിനിടെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

ALSO READ:  ജ്യൂസെന്ന് കരുതി കീടനാശിനി കുടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News