പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമെന്നും നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും സിപിഐ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ട്ടി നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മത്സരത്തെ കാണുന്നുവെന്നും ആനി രാജ പറഞ്ഞു.
ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ
വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടമാണ് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിച്ചിട്ടില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. വയനാട് മണ്ഡലം സി പി ഐയുടെ മണ്ഡലമാണ്. പാര്‍ട്ടിയാണ് തീരുമാനം എടുത്തതെന്നും ആനി രാജ പറഞ്ഞു.
ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകണം. അത് ജനങ്ങളുടെ അവകാശമാണ്. ആ ഒരു വാഗ്ദാനമാണ് വയനാട്ടിലെ ജനങ്ങളോട് പറയാനുള്ളത്. വയനാട് മണ്ഡലം തനിക്ക് പുതിയ ഇടമല്ലെന്നും തന്റെ വീട് കണ്ണൂര്‍ ആറളത്താണെന്നും ഇത് ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി മേഖലയാണെന്നും ആനി രാജ പറഞ്ഞു. ഒന്നാം തീയതി പ്രചരണത്തിനിറങ്ങുമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here