ജനവിധി കാത്ത്; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ പുറത്ത് വരും.

വിജയക്കണക്ക് കുട്ടിയും കിഴിച്ചും പാലക്കാട്ടെ മുന്നണികൾ.വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ പി സരിനും യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ പാലക്കാട് നിയമസഭ മണ്ഡലത്തിലെ പോളിങ് ശതമാനത്തിൽ നേരിയ വർധനയാണ് ഇത്തവണ ഉണ്ടായത്. കോൺഗ്രസിനും ബിജെപിക്കും ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നാണ് പോളിങ്ങ് ശതമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ പറഞ്ഞു.

Also read: വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

ചേലക്കരയിൽ വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കിയിരിക്കുകയാണ്. ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു നിരീക്ഷകനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് 1 ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ പത്തൊന്‍പത് (19) ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ടേബിളുകളിലും സഹവരണാധികാരിയുടെ നിയന്ത്രണമുണ്ടാകും. കൂടാതെ തെരഞ്ഞെടുക്കുന്ന 5 വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് വിവിപാറ്റ് കൗണ്ടിംഗ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം,പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കയിലാണ് വയനാട്ടിലെ യുഡിഎഫ്. വയനാട് മണ്ഡല രൂപീകരണത്തിനു ശേഷം ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഉപതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇടതുമുന്നണി ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങൾ ജനങ്ങൾ ചർച്ച ചെയ്തു എന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.വയനാട്ടിൽ 64.72% പോളിങ് മാത്രമാണ് ഉണ്ടായത്. 2019-ൽ രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ മത്സരിച്ചപ്പോൾ 80.37% പോളിങ് ഉണ്ടായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിച്ചപ്പോൾ, പോളിങ് ശതമാനം 73.57% ആയി കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News