ചൂരൽമലയിൽ പുഴ ഗതിമാറി ഒഴുകി; ഉരുൾപൊട്ടലിൽ നാന്നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

wayanad_landslide_river

അതിദാരുണമായ കാഴ്ചകളാണ് ഉരുൾപൊട്ടലുണ്ടായ ചൂരൽമല പ്രദേശത്ത്. പുഴ ഗതിമാറി ഒഴുകിയതോടെ നാന്നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ജനവാസമേഖലയിലേക്ക് ഉരുൾപൊട്ടി എത്തിയതോടെ നിരവധി വീടുകൾ ഒലിച്ചുപോയതായാണ് റിപ്പോർട്ട്.

പുലർച്ചെ ഒന്നരയ്ക്കും നാലുമണിക്കും ഇടയിലാണ് ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ആദ്യ ഉരുൾപൊട്ടലുണ്ടായി രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടലുണ്ടായത് ദുരന്തത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചു. രണ്ടാമത്തെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തകർ ഉൾപ്പടെ അപകടത്തിൽപ്പെട്ടു.

വെള്ളാർമല സ്കൂൾ മൈതാനത്തിലൂടെയാണ് പുഴ ഗതിമാറി ഒഴുകിയത്. ഇതിനോടകം 12 മരണം സ്ഥിരീകരിച്ചെങ്കിലും മുപ്പതിലേറെ പേർ മരിച്ചതായി അനൌദ്യോഗിക വിവരങ്ങളുണ്ട്. ചൂരൽമലയ്ക്ക് അടുത്തായാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

Also Read- ചൂരല്‍മല ദുരന്തം; എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അപകട സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

വെള്ളാർമലയ്ക്ക് സമീപമുള്ള പടവെട്ടിക്കുന്ന്, പപ്പേട്ടൻ മല എന്നീ രണ്ടു കുന്നുകൾക്ക് താഴെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡിഐജിയും അല്പസമയത്തിനുള്ളില്‍ വയനാട് എത്തും.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്ന്  ഉദ്യോഗസ്ഥര്‍ വയനാട്ടേയ്ക്ക് തിരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News