വയനാട് ചൂരൽമല ദുരന്തം ; സംസ്ഥാനത്ത് ജൂലൈ 30, 31 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം

Chooralmala disaster

വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിൽ ഇന്ന് വെളുപ്പിനെയുണ്ടായ പ്രകൃതി ദുരന്തത്തിൽ സർക്കാർ ദുഃഖം രേഖപ്പെടുത്തി. ചൂരൽമല ഉരുൾപൊട്ടലിൽ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും, വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

Also Read; ഉത്തരവിനോ നിര്‍ദേശങ്ങള്‍ക്കോ കാത്തുനില്‍ക്കരുത്; തദ്ദേശസ്ഥാപനങ്ങള്‍ സാഹചര്യം നോക്കി തീരുമാനമെടുക്കണം: മന്ത്രി എം ബി രാജേഷ്

ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Also Read; “വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 5 മന്ത്രിമാർ എത്തിയിട്ടുണ്ട്, നിലവിൽ 15 ക്യാമ്പുകൾ തുറന്നു…”: മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News