ആരോപണ വിധേയരെ മാറ്റണമെന്ന ആവശ്യം ശക്തം; വയനാട്ടിൽ നേതൃമാറ്റത്തിന്‌ കോൺഗ്രസ്‌

Congress

വയനാട്ടിൽ നേതൃമാറ്റത്തിന്‌ തയ്യാറെടുത്ത് കോൺഗ്രസ്‌. ഡി സി സി പ്രസിഡന്റിനെ മാറ്റും. ആരോപണ വിധേയരെ മാറ്റണമെന്നും ആവശ്യം ശക്തമായതിനെ തുടർന്നാണ് നേത‍ൃമാറ്റത്തിന് കോൺഗ്രസ്‌ തയ്യാറെടുക്കുന്നത്.

തൃശ്ശൂർ മാതൃകയിൽ ജില്ലക്ക്‌ പുറത്തുനിന്നുള്ളവരെയാണ് നേതൃസ്ഥാനത്തേക്ക്‌ പരിഗണിക്കുന്നത്. സണ്ണിജോസഫ്‌ എം എൽ എക്ക്‌ ചുമതല നൽകാനാണ് ധാരണ. വയനാട്ടിൽ നിന്നുള്ള മുതിർന്ന അംഗങ്ങളേയും പരിഗണിക്കുന്നു. പ്രതിസന്ധിയിൽ ഇടപെടണമെന്ന് നേതാക്കൾ കെ പി സി സി മുതിർന്ന നേതാക്കളോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്.

Also Read: ബത്തേരി അർബൻ ബാങ്കിലെ നിയമന ശുപാർശ; ഐസി ബാലകൃഷ്ണനെതിരെ പോലീസിൽ പരാതി

വയനാട്‌ ഡിസിസി ട്രഷററർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളാകും. അസ്വഭാവിക മരണത്തിന്‌ എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ പ്രേരണാക്കുറ്റം കേസിലുൾപ്പെടുത്തിയത്‌‌.

Also Read: എന്‍ എം വിജയന്റെ മരണം : ആത്മഹത്യ അല്ല, കൊലപാതകം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മരണത്തിന്‌ ഉത്തരവാദികളായവരുടെ പേരുകൾ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്‌. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News