ബത്തേരി അർബൻ സഹകരണ ബാങ്കിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തമ്മിലടി രൂക്ഷമാവുന്നതിനിടെ പുറത്തുവന്ന ഫോൺ സംഭാഷണം വിവാദത്തിൽ. എംഎൽഎ ഐ സി ബാലകൃഷ്ണന്‍ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെ അസഭ്യം പറയുന്ന സംഭാഷണമാണിത്.
അർബൻ ബാങ്കിൽ കെ പി സി സി നിർദ്ദേശിച്ച സ്ഥാനാർത്ഥി പട്ടിക തള്ളി കെ പി സി സി അംഗം കെ ഇ വിനയൻ ഉൾപ്പെടെ ഒൻപത് പേർ നാമനിർദ്ദേശം നൽകിയിരിന്നു. പിൻവലിക്കേണ്ട സമയ പരിധി കഴിഞ്ഞിട്ടും
കെ പി സി സി നിർദ്ദേശം തള്ളി മത്സരിക്കാനുള്ള തീരുമാനത്തിൽ ഈ വിഭാഗം ഉറച്ചുനിൽക്കുകയാണ്. പ്രശ്നത്തിൽ ഡി സി സി പ്രസിഡന്‍റ് ഈ വിഭാഗത്തെ പിന്തുണക്കുകയാണെന്നാണ് ഐ സി ബാലകൃഷ്ണൻ ആരോപിക്കുന്നത്.
ALSO READ: ‘അതിദരിദ്രരില്ലാത്ത കേരളം’ മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി
താൻ രാജിവെക്കുമെന്നുൾപ്പെടെ ഭീഷണിമുഴക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ തന്നെ ഗ്രൂപ്പ് ഭിന്നത നിലനിൽക്കുന്ന വയനാട്ടിൽ വൻ കലാപമാണ് ഇതേ തുടർന്ന് രൂപപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ഇരുവിഭാഗങ്ങളും കെ പി സി സി നേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസിന്റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള ശ്രമം നടന്നെങ്കിലും അതും വിജയിച്ചിട്ടില്ല.
സെപ്റ്റംബർ ഒൻപതിനാണ് അർബൻ ബാങ്ക് തെരെഞ്ഞെടുപ്പ്. ഫോൺ സംഭാഷണം കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണിപ്പോൾ. എതിർത്തും അനുകൂലിച്ചും പ്രധാന നേതാക്കളും പ്രതികരണം തുടങ്ങിയതോടെ പ്രശ്നത്തിൽ അച്ചടക്ക നടപടികൾക്ക് നേതൃത്തിന് മേൽ സമ്മർദ്ദമേറിയിരിക്കുകയാണ്.
ALSO READ: മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും; ബഹിഷ്കരിക്കുമെന്ന് കുകി എം എൽ എമാർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here