കോൺഗ്രസ് നേതൃത്വത്തെ അടിമുടി പ്രതിസന്ധിയിലാക്കുന്നതാണ് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പ്. കത്തിലുള്ള വെളിപ്പെടുത്തലുകൾ അക്ഷരാർഥത്തിലെ കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്. നാല് നേതാക്കൾക്ക് ബത്തേരി അർബൻ ബാങ്ക് നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലും ആത്ഹത്യാകുറിപ്പിലുണ്ട്.
ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവെച്ചുവെന്നും എൻ എം വിജയൻ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്റേയും ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റേയും പേരുകൾ കുറിപ്പിലുണ്ട്. വൻ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്നും എൻ എം വിജയൻ വ്യക്തമാക്കുന്നുണ്ട്.
Also read: ’50 വര്‍ഷം കോണ്‍ഗ്രസ്സിനായി ജീവിതം തുലച്ചു’; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് കൈരളി ന്യൂസിന്
ഐ സി ബാലകൃഷ്ണന്റെ താൽപര്യപ്രകാരം മറ്റൊരാളെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽ നിന്ന് പുറത്താക്കി. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യത. ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വൈകാരിക പരാതിയും കുറിപ്പിലുണ്ട്. തന്റെ പേരിൽ അർബൻ ബാങ്കിൽ നിന്ന് ലോണെടുത്ത് ബാധ്യത തീർത്തു. ഐ സി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം പണം വാങ്ങിയെന്ന വെളിപ്പെടുത്തലും കുറിപ്പിലുണ്ട്. പണം തിരിച്ച് നൽകാൻ ഐ സി ബാലകൃഷ്ണൻ തയ്യാറായില്ല. കെ പി സി സി പ്രസിഡന്റിന് മരണക്കുറിപ്പായി എഴുതിയതാണ് കത്ത്. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കത്തിന്റെ പകർപ്പുണ്ട്.
ഐ സി ബാലകൃഷ്ണൻ എം എൽ എ വിവിധ ബാങ്കുകളിലെ നിയമനത്തിന് പണം വാങ്ങി. ഇതെല്ലാം കെപിസിസി നേതൃത്വം അറിഞ്ഞിരുന്നതായും എൻ എം വിജയന്‍റെ ആത്മഹത്യ കുറിപ്പിലുണ്ട്. എൻ എം വിജയന്റെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും കെ പി സി സി അറിഞ്ഞു.അർബൻ ബാങ്ക് നിയമന പണമിടപാട് തീർക്കാൻ ഐ സി ബാലകൃഷ്ണന് പങ്കുണ്ട്.എൻ ഡി അപ്പച്ചനും നിയമനത്തിന് പണം വാങ്ങി.
സ്ഥലം പോലും വിൽക്കാനാവാത്ത സ്ഥിതിയാണ് തനിക്കുള്ളതെന്നും എൻ എം വിജയൻ പറയുന്നു. മക്കൾ പോലും അറിയാത്ത ബാധ്യതയുണ്ട്. കോൺഗ്രസ് ലീഗൽ സെല്ലിന് എല്ലാമറിയാം. അൻപത് കൊല്ലം കോൺഗ്രസിനായി പ്രവർത്തിച്ച് ജീവിതം തുലച്ചുവെന്നും കത്തിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here