വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും മരണം, കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തേക്ക്; കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ

WAYANad dcc

വയനാട്‌ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും മകൻ്റേയും മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കോൺഗ്രസ്‌ കൂടുതൽ പ്രതിരോധത്തിലായി.

സംഭവവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ വെച്ചു നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ നിയമനത്തിനായി അഡ്വാൻസ്‌ നൽകിയ പണം തിരികെ ലഭിച്ചതായി മൂലങ്കാവ്‌ സ്വദേശി കെ.കെ. ബിജുവാണ് ഇന്നലെ വെളിപ്പെടുത്തൽ നടത്തിയത്.

ALSO READ: തലസ്ഥാന നഗരിയിൽ കലയുടെ കേളീരവം ഉയരുന്നു, സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് പ്രൗഢ ഗംഭീര തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ബത്തേരി സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കെപിസിസി നേതൃത്വത്തിന്‌ മുന്നിൽ നിരവധി പരാതികളെത്തിയിരുന്നെന്നാണ് വെളിപ്പെടുത്തലുകളോടെ തെളിഞ്ഞത്. അതേസമയം, പൊലീസിൽ ലഭിച്ച രണ്ട്‌ പരാതികളിൽ കൂടുതൽ നേതാക്കളെ പൊലീസ്‌ ചോദ്യം ചെയ്തേക്കും.

ALSO READ: കുപ്പക്കാട് ഇനി ഇല്ല; ബയോ മൈനിങ് പ്രവൃത്തി വിലയിരുത്തി മന്ത്രി എം ബി രാജേഷ്

ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പങ്ക്‌ വിശദീകരിക്കുന്ന പണമിടപാട്‌ രേഖയിലും അന്വേഷണമുണ്ടാവും. അതേസമയം, ബത്തേരിയിൽ ഇന്ന് ഐ.സി. ബാലകൃഷ്ണന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കോൺഗ്രസ്‌ രാഷ്ട്രീയ വിശദീകരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News