വയനാട്ടിലെ ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യ പ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. രണ്ട് മാസമായി ഒളിവിലായിരുന്ന പ്രതിയെ ബാംഗ്ലൂരില്‍ നിന്നാണ് പിടികൂടിയത്. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്ടി, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പണം നഷ്ട്ടപ്പെട്ട ഇടപാടുകാരുടെ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് മുന്‍ എംഡിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ഓഫീസിന് ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം നൽകിയ മലയാളി പിടിയിൽ
നിലവിലെ എംഡി സജി എന്ന സെബാസ്റ്റ്യന്‍ കഴിഞ്ഞ മാസം ആദ്യത്തില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ചിട്ടി ചേര്‍ന്ന ഉപഭോക്താക്കള്‍ക്ക് 22 കോടി രൂപ കിട്ടാനുണ്ടെന്നാണ് ഇടപാടുകാര്‍ ഉന്നയിച്ച പരാതി. ഏപ്രില്‍ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോയതോടെ ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നിലെന്നാരോപിച്ച് ജീവനക്കാരും രംഗത്തു വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here