മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർ; ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ 37 കുടുംബങ്ങളെ കൂടി ഉൾക്കൊള്ളിക്കാൻ തീരുമാനം

Wayanad Disaster

മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതരുടെ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ 37 കുടുംബങ്ങളെ കൂട്ടിച്ചേർക്കാൻ തീരുമാനം. ആദ്യഘട്ട പട്ടികയിലെ 346, രണ്ടാംഘട്ട പട്ടികയിലെ 174 എന്നീ കുടുംബങ്ങൾക്കു പുറമേയാണ് 37 കുടുംബങ്ങളെക്കൂടി പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയത്.

ദുരന്തത്തിൽ എല്ലാവരും മരിച്ച 16 കുടുംബങ്ങളെയും ആൾത്താമസമില്ലാത്ത 20 പാടികളെയും ഒഴിവാക്കി 484 കുടുംബങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക പട്ടിക സർവകക്ഷിയോഗത്തിൽ അംഗീകരിച്ചിരുന്നു.

Also Read: ശബരിമലയിൽ തീർഥാടക്കാർക്ക് ആശ്വാസമായി “കുട്ടി ഗേറ്റ്”

പല കാരണങ്ങളാൽ പ്രാഥമിക പട്ടികയിൽനിന്ന് ഒഴിവായ 37 കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്താൻ പിന്നീടുള്ള നിർദേശപ്രകാരം തീരുമാനമെടുത്തു. ആകെ 521 കുടുംബങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക പട്ടിക മേപ്പടി പഞ്ചായത്ത്‌ കലക്ടർക്കു കൈമാറും. പടവെട്ടിക്കുന്ന് പ്രദേശത്തു താമസിക്കുന്നവരിൽ അർഹരായ കുടുംബാംഗങ്ങളെ കണ്ടെത്തി അടുത്ത പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

Also Read: ശ്രുതിക്ക് സർക്കാർ ജോലി; റവന്യു വകുപ്പിൽ ക്ലർക്കായി നിയമിച്ച് ഉത്തരവിറക്കി സർക്കാർ

താൽക്കാലിക പുനരധിവാസത്തിലുള്ളവരിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി മാത്രമേ കരടു പട്ടിക അന്തിമമാക്കുകയുള്ളൂവെന്ന് റവന്യു അധികൃതർ അറിയിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News