വയനാടിന്റെ അതിജീവനത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നല്‍കി തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്. ആശുപത്രി ശൃംഖലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്‌കര്‍ റാവു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡോ. അഭിനയ് ബൊള്ളിനേനി, ഡയറക്ടര്‍ ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി തുക കൈമാറിയത്.
ALSO READ: ആലുവയില്‍ നാലംഗ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെട്ടേറ്റു
തമിഴ്നാടും കര്‍ണാടകയുമുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും സാന്നിധ്യമുറപ്പിച്ച്, ദക്ഷിണേന്ത്യയിലെ ആരോഗ്യസേവനരംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്. കേരളവും ഈ വിശാല പദ്ധതിയുടെ ഭാഗമാണെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്‌കര്‍ റാവു പറഞ്ഞു.
2004ലാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിതമാകുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 13 ആശുപത്രികളുമായി ശക്തമായ സാന്നിധ്യമാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനുള്ളത്. മള്‍ട്ടിഡിസിപ്ലിനറി ചികിത്സ ലഭ്യമാക്കുന്നതിന് ഏറെ അറിയപ്പെടുന്ന ആശുപത്രികളാണ് ഇവയെല്ലാം. താങ്ങാനാവുന്ന നിരക്കില്‍ മൂന്നും നാലും ഘട്ടങ്ങളിലുള്ള ഗുരുതര സ്വഭാവമുള്ള രോഗചികിത്സാ സംവിധാനങ്ങള്‍ ഈ ശൃംഖലയില്‍ ലഭ്യമാണ്. നാല്പതിലേറെ വിദഗ്ധചികിത്സാ വിഭാഗങ്ങളിലായി 4,000ലേറെ കിടക്കകളാണുള്ളത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ആശുപത്രികള്‍ സ്ഥാപിച്ച് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുകയെന്നതാണ് പ്രഖ്യാപിത നയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here