ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നമ്മള്‍; വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി: മുഖ്യമന്ത്രി

pinarayi

കുറച്ച് നാളുകള്‍ കൊണ്ട് തിരിച്ചുപിടിക്കാനാകുന്നതല്ല വയനാടിന്റെ അവസ്ഥ. അതിന് ഇനിയും കാലമേറെ വേണ്ടി വരും. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് വയനാട് ദുരന്തത്തിന്റെ കാരണം. കാലാവസ്ഥ വ്യതിയാനത്തിന്റെ തോത് കുറയ്‌ക്കേണ്ടതായുണ്ട്.
അതിതീവ്ര മഴ കാരണം 160 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കൃഷിയും പരിസ്ഥിതിയും പരസ്പര പൂരകങ്ങളാണ്. സ്മാര്‍ട്ട് ഫാമിങ് രീതി ഉള്‍ക്കൊള്ളണം- മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:‘കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നു,പക്ഷെ ഇതിലൊന്നും തളർത്താൻ കഴിയില്ല’: മുഖ്യമന്ത്രി

ഇത്തവണത്തെ ഓണം ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ അല്ല നമ്മള്‍. വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി. അത് വേഗത്തില്‍ വീണ്ടെടുക്കാന്‍ കഴിയുന്നതല്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായാണ് വയനാട് ദുരന്തമുണ്ടായത്. കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ കഴിയണം. കേരളത്തിലെ കാര്‍ഷിക രംഗത്തും കാലാവസ്ഥ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. കാര്‍ഷിക മേഖലയിലെ ചില ഇടപെടലുകള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ സ്മാര്‍ട്ട് ഫാമിംഗ് രീതി ചിലയിടങ്ങളില്‍ സ്വീകരിക്കണം. ഈ രീതി നമ്മുടെ നാട്ടില്‍ ഏതു രീതിയില്‍ നടപ്പാക്കുമെന്ന് പഠിക്കേണ്ടതുണ്ട്. മെച്ചപ്പെട്ട ജലസേചന മാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ മണ്ണിടിച്ചല്‍ ഒരു പരിധി വരെ നിയന്ത്രിക്കാം. നാം ശ്രമിച്ചാല്‍ പച്ചക്കറി ഉത്പാദനത്തിലും കാര്‍ഷിക മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News