വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഡോ. ജോണ്‍ബ്രിട്ടാസ് എംപിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം

john brittas

കേരളത്തോട് വേര്‍തിരിവുകള്‍ കാണിക്കാതെ വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാകണമെന്ന ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റൊരു ബിജെപി എംപിയും നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങളിന്മേല്‍ ഇന്ന് ഉച്ചഭക്ഷണ ഇടവേള ഒഴിവാക്കി രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച നടന്നിരുന്നു. വയനാട്ടില്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു ഹ്രസ്വ വിവരണവും നിലവിലെ അവിടുത്തെ അവസ്ഥയും കൂടാതെ സംസ്ഥാനം കേന്ദ്രത്തില്‍ നിന്നും അടിയന്തരമായി പ്രതീക്ഷിക്കുന്ന സഹായങ്ങളെന്തൊക്കെയെന്നും ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഡോ. ജോണ്‍ബ്രിട്ടാസ് സഭയില്‍ വിശദീകരിച്ചു.

ALSO READ: തമിഴ്നാട് പ്രഖ്യാപിച്ച അഞ്ച് കോടി മുഖ്യമന്ത്രിക്ക് കൈമാറി

2018 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം കേരളത്തിനു നല്‍കിയ റേഷന്‍ വിഹിതത്തിനു പോലും കേരളത്തിന്റെ കൈയില്‍ നിന്നും 205.81 കോടി രൂപ വാങ്ങിയ സംഭവവും അന്നത്തെ വ്യോമസേനയുടെ സഹായത്തിന്റെ ചെലവിനത്തില്‍ 113.69 കോടി രൂപ നല്‍കണമെന്ന് കേന്ദ്രം ഇപ്പോഴും കേരളത്തോടാവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യവും ജോണ്‍ബ്രിട്ടാസ് സഭയില്‍ പരാമര്‍ശിച്ചു. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ കേരളത്തോട് കാണിക്കാതെ വയനാട് ദുരന്തത്തെ രാജ്യത്തിന്റെ ദുരന്തമായിക്കണ്ട് വേണ്ട സഹായങ്ങള്‍ അടിയന്തരമായി നല്‍കണമെന്നും ഇത് ഒരു ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവിധ എംപിമാര്‍ ഈ വിഷയത്തില്‍ പ്രസംഗിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും സഹമന്ത്രി നിത്യാനന്ദ റായിയും മറുപടി പ്രസംഗം നടത്തി. കേരളത്തിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുമെന്ന് മറുപടി പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞെങ്കിലും സംഭവം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News