മുണ്ടക്കൈ – ചൂരൽമല ദുരന്തം: പുനരധിവാസവും, കേന്ദ്രസഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന്മേൽ ഇന്ന് ചർച്ച

Kerala Niayamasabha

വയനാട് ദുരന്തമുണ്ടായ മേഖലയിലെ ജനങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കുന്നതിനു, കേന്ദ്ര സഹായം അടിയന്തിരമായി ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ സംബന്ധിച്ചുമുള്ള അടിയന്തരപ്രമേയത്തിന്മേൽ ഇന്ന് സഭയിൽ ചർച്ച. ടി സിദ്ദിഖ് എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇന്ന് ഉച്ചക്ക് 12 മണി മുതലാണ് ചർച്ച.

Also Read: ലഹരി കേസുകൾ കൂടുന്നത് ആശങ്കാജനകം, കേരളം ഒറ്റക്കെട്ടായി ലഹരി വ്യാപനത്തെ തടയും: എം ബി രാജേഷ്

പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളിൽ ഗൗരവമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ രണ്ടു മന്ത്രിസഭായോഗങ്ങളിലും കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അടിയന്തര പ്രമേയം വിശദമായി ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News