വയനാട്ടിൽ പ്രചാരണം ഊർജിതമാക്കി  മുന്നണികൾ;   സത്യൻ മൊകേരി മാനന്തവാടിയിൽ 

SATHYAN MOKERI
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം ഊർജിതമാക്കി  ഇടത് – വലത് മുന്നണികൾ. എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി മാനന്തവാടിയിൽ പ്രചരണത്തിലാണ്. എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി മന്തന്തവാടിയിൽ പ്രചരണത്തിലാണ്. രാവിലെ 10 മണിക്ക് വെള്ളമുണ്ട 8/4 ൽ നിന്ന് പ്രചാരണത്തിന് തുടക്കമിട്ടു.
കാട്ടിക്കുളം, തലപ്പുഴ ടൗൺ എന്നിവിടങ്ങളിലും സത്യൻ മൊകേരി വോട്ടർമാരെ കണ്ടു. അടുത്ത ദിവസം മണ്ഡല പൊതു പര്യടനത്തിലേക്ക് കടക്കും. നവംബർ 6ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്  പ്രചരണത്തിനായി മണ്ഡലത്തിലെത്തുന്നുണ്ട്‌. വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.
പത്രികാ സമർപ്പണത്തിന്‌ ശേഷം  മണ്ഡലത്തിലെയ പ്രിയങ്ക ഗാന്ധി വദ്ര  തിരുവമ്പാടി അസംബ്ലി മണ്ഡലത്തിലെ ഈണാപ്പുഴയിൽ പ്രചാരണത്തിനെത്തി. ടൗണിലെ റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുത്തു.  ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങിലെ പരിപാടികളിലും പ്രിയങ്ക ഇന്ന്  പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസിൻ്റെ പ്രചാരണം നിലമ്പൂരിൽ പുരോഗമിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News