വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ; സത്യൻ മൊകേരി തിരുവമ്പാടി മണ്ഡലത്തിൽ പ്രചാരണം നടത്തും

SATHYAN MOKERI

വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി തിരുവമ്പാടി മണ്ഡലത്തിൽ പ്രചാരണം നടത്തും. പുതുപ്പാടി പഞ്ചായത്തിൽ വ്യക്തികളെ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും 9 മണിയോടെ പ്രചാരണത്തിന് തുടക്കമിടും. വൈകീട്ട് തിരുവമ്പാടിയിൽ ചേരുന്ന മണ്ഡലം കൺവൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കഗാന്ധിക്കായുള്ള പ്രചാരണവും പുരോഗമിക്കുന്നു. നാമനിർദ്ദേശ പത്രിക നൽകി മടങ്ങിയ പ്രിയങ്ക 28 ന് വീണ്ടും മണ്ഡലത്തിലെത്തും. പഞ്ചായത്ത് തല റോഡ് ഷോയിലും പൊതുയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുക്കും.എൻഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ് വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ കാണും.

ALSO READ; പാലക്കാട് പ്രചാരണത്തിന് ചൂടേറുന്നു; സരിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

ദേശീയ പ്രാധാന്യം നേടിയ മണ്ഡലത്തിൽ വികസന ചർച്ചകൾക്കും കളമൊരുങ്ങി. മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സഹായം ഇല്ലാത്തതും രാഹുൽഗാന്ധി വയനാട്‌ ഉപേക്ഷിച്ചതുമെല്ലാം സജീവ ചർച്ചയാണ്‌. വന്യമൃഗ ശല്യം,എൻ എച്ച്‌ 766 ലെ രാത്രിയാത്ര നിരോധനം എന്നിവ വീണ്ടും ഉയരുന്നു. ഇവ പരിഹരിക്കുമെന്ന 5 വർഷം മുമ്പ് രാഹുൽ നൽകിയ വാഗ്ദാനം പ്രിയങ്കയെത്തുമ്പോഴും ആവർത്തിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News