ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണന; വയനാട്ടിൽ ചൊവ്വാഴ്ച എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

wayanad-landslide-disaster

വയനാട്ടില്‍ ചൊവ്വാഴ്ച എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണനക്കെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രസഹായം ലഭിക്കാത്തതിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചുമാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് കത്ത് നല്‍കുകയായിരുന്നു.

Read Also: സംസ്ഥാനത്ത് പുതുതായി 1,510 വാർഡുകൾ; തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി

ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര സഹായം വൈകുന്നതില്‍ വയനാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെയാണ് ഹര്‍ത്താല്‍.

News Summary: LDF and UDF hartal in Wayanad on Tuesday. The hartal is against the central neglect in the Chooralmala and Mundakai landslides. The hartal will be from 6 am to 6 pm. Essential services have been exempted.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News