ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെയും കേന്ദ്ര സഹായം വൈകുന്നതിനെതിരെയും വയനാട്ടിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ ഉജ്ജ്വല പ്രതിഷേധമായി മനുഷ്യചങ്ങല. ദുരന്ത മേഖലയിൽ നിന്നുള്ള നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നേരിട്ടെത്തി സഹായ വാഗ്ദാനം നൽകിയ നൈസമോളുൾപ്പെടെ സമരത്തിനെത്തി.
Also read: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു
ശക്തമായ മഴയിലും സമരാവേശത്തിൽ പ്രവർത്തകർ കണ്ണികളായി ചേർന്നപ്പോൾ കേന്ദ്രാവഗണക്കെതിരെ അതിശക്ത താക്കീതായി മാറി മനുഷ്യചങ്ങല. മേപ്പാടി ടൗണിൽ മൂന്ന് കിലോമീറ്ററോളം ‘മോദീ ഞങ്ങളും മനുഷ്യരാണെന്ന്’ഉറക്കെ വിളിച്ചുപറഞ്ഞു,സമരയുവത്വം. എന്തിന് ദുരന്തമേറ്റുവാങ്ങിയ ഞങ്ങളെ ക്രൂരമായി അവഗണിക്കുന്നു എന്നായിരുന്നു സമരത്തിനെത്തിയവർ ചോദിച്ചത്. പ്രതീക്ഷകൾ നഷ്ടമാവാതിരിക്കാനാണ് ഈ സമരമെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി മേപ്പാടിയിലെത്തി നേരിട്ട് കണ്ട നൈസമോളും കുടുംബത്തിനൊപ്പം സമരത്തിനെത്തിയിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നൈസമോളുമായാണ് സമര പ്രതിഞ്ജ ചൊല്ലിയത്. കേന്ദ്രാവഗണ അവസാനിക്കുന്നത് വരെ സമരം തുടരുമെന്ന് വി കെ സനോജ് പറഞ്ഞു.പുനരധിവാസ പ്രവർത്തനങ്ങളിൽ മാതൃക സൃഷ്ടിക്കുന്ന ഉത്തരവാദിത്വത്തോടെ സംസ്ഥാനം പ്രവർത്തിക്കുമ്പോൾ കേന്ദ്രാവഗണന രാഷ്ട്രീയ തൽപര്യം മുൻ നിർത്തിയാണെന്നും സനോജ് പറഞ്ഞു.
Also read: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി കേരള ആരോഗ്യവകുപ്പ്
പിന്നീട് നടന്ന പൊതുസമ്മേളനം സംസ്ഥാന വി കെ സനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജില്ലാ സെക്രട്ടറി കെ റഫീഖ്, കെ എം ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന സമിതിയംഗം സി കെ ശശീന്ദ്രൻ, മറ്റ് വർഗ്ഗ ബഹുജന സംഘടനാ നേതാക്കൾ എന്നിവരും മനുഷ്യ ചങ്ങലയിൽ പങ്കാളികളായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here