വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് മന്ത്രി ഒ ആർ കേളു. വലിയ തെറ്റാണെന്നും പരസ്പരം ആലോചിക്കാതെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും മന്ത്രി പറഞ്ഞു. കടുത്ത നടപടി സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി അറിയിച്ചു. തകർത്ത കുടിലുകൾ അവർ തന്നെ പണിത് നൽകുമെന്ന് അറിയിച്ചു. പൊളിച്ച സ്ഥാനത്ത് തന്നെ കെട്ടിക്കൊടുക്കാനാണ് നിർദേശം. ന്യായീകരിക്കാൻ കഴിയാത്ത പ്രവൃത്തിയാണ് ഉണ്ടായത്. നിയമപരമായ കാര്യങ്ങൾ വനംവകുപ്പ് നോക്കണം. കുടിലുകൾ വീണ്ടും കെട്ടിക്കൊടുക്കാമെന്ന നിർദേശം വെച്ചത് വനംവകുപ്പ് തന്നെയാണ് എന്നും മന്ത്രി പറഞ്ഞു.
വയനാട് എല്ലാവരുടെയും വോട്ട് കുറഞ്ഞു. പെട്ടന്ന് ഒരു തെരഞ്ഞെടുപ്പ് കൂടി വന്നതോടെ എന്തിന് വോട്ട് ചെയ്യണമെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. പെട്ടെന്ന് വീണ്ടും തെരഞ്ഞെടുപ്പ് വന്നതുകൊണ്ടാണ് വയനാട്ടിൽ എൽ ഡി എഫിന് വോട്ട് കുറഞ്ഞത്. രാഹുൽ ഗാന്ധി പ്രധാനപ്പെട്ട ഒരു കാര്യത്തിലും ഇടപെടൽ ഉണ്ടായിട്ടില്ല. യുഡിഎഫിന്റെ മണ്ഡലമാണ് ഇതെന്നതും പ്രധാന കാര്യമാണ് എന്ന് മന്ത്രി പറഞ്ഞു.
അതേസമയം, എൻ പ്രശാന്തുമായി ബന്ധപ്പെട്ട വിവാത്തിൽ ഉന്നതിയുടെ റിക്രൂട്ട്മെന്റ് നടക്കുന്നതേയുള്ളൂ. മന്ത്രിയെന്ന നിലയ്ക്ക് പ്രശ്നങ്ങൾ ഒന്നും കണ്ടില്ല. ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നമാണ് നടക്കുന്നത്. ഉന്നതിയുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here