വയനാട് അപകടം: മക്കിമല യു പി സ്കൂളില്‍ പൊതുദര്‍ശനം

നാടിനെ നടുക്കിയ വയനാട് തലപ്പു‍ഴ ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് പൊതുദര്‍ശനത്തിന് വെയ്ക്കും. മക്കിമല യു പി സ്കൂളില്‍ വൈകിട്ടാണ് പൊതുദര്‍ശനം. രാവിലെ 11 മണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരുക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 3 പേരുടെ നില ​അതീവഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

ALSO READ: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; മലയാളി താരം സെമി ഫൈനലിലേക്ക്

വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ബ്രേക്ക് ലഭിക്കാതെ വന്നതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് ഡ്രൈവര്‍ മണിയുടെ മൊ‍ഴി.

ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹന സുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. മക്കിമല ആറാം നമ്പർ മേഖലയിൽ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. അപകടത്തിൽ പെട്ടത് ഡി ടി ടി സി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. വൈകുന്നേരം മൂന്നരയോടെ തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ALSO READ: യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങായി ചന്ദ്രയാന്‍ 3 വിക്ഷേപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News