ഐ എസ് എല്‍ ഫുട്ബോളിന്‍റെ പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റേയും പഞ്ചാബ് എഫ് സിയുടേയും താരങ്ങളുടെ കൈപിടിച്ച് വയനാട് ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരായ ചൂരല്‍മലയിലേയും മുണ്ടക്കൈയിലെയും സ്കൂള്‍ കുട്ടികള്‍ ആനയിക്കും. സങ്കടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്കൊരു മോചനം എന്ന പ്രതീക്ഷയിലാണ് ഐ എസ് എല്‍ ഫുട്ബോളിലേക്ക് ഇവരെ ചേര്‍ത്തുവെയ്ക്കുന്നത്. ആഡ്രിയാൻ ലൂണയുടെ കൈപിടിച്ച് ആതിഫ് അസ്ലം മൈതാനത്തേക്ക് വരുമ്പോള്‍ നോഹ സൗദിയയുടെ കൈപിടിച്ച് ഫാത്തിമ ഷഫ്നയുണ്ടാകും.
Also Read: ശമ്പളവും അലവൻസും മുടങ്ങി; ശുചീകരണ തൊഴിലാളികളുടെ ഓണം മുടക്കി കോൺഗ്രസിന്റെ കോട്ടയം നഗരസഭ
കെ പി രാഹുലിന്‍റെയും സച്ചിൻ സുരേഷിന്‍റെയുമൊക്കെ കൈപിടിച്ച് ദക്ഷ്വദ് കൃഷ്ണയും കെ വി ദേവികയുമൊക്കെ മൈതാനത്തേക്ക് വരുമ്പോള്‍ എത്ര കൈയടി നല്‍കിയാലും അധികമാകില്ല. കാരണം സങ്കടങ്ങളുടെ വലിയ ആഴങ്ങളിലേക്ക് പതിച്ചുപോയ കുറേ കുഞ്ഞുങ്ങളെയാണ് ആശ്വാസത്തിന്‍റെ കരുതലിലേക്ക് ഈ കിക്കോഫിലൂടെ ചേര്‍ത്തുവെയ്ക്കുന്നത്. സങ്കടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്കൊരു മോചനം എന്ന പ്രതീക്ഷയിലാണ് ഐ എസ് എല്‍ ഫുട്ബോളിലേക്ക് ഇവരെ ചേര്‍ത്തുവെയ്ക്കുന്നത് സംഘാടകരായ എം ഇ എസ് പറഞ്ഞു.
Also Read: അൻവർ അലിയുടെ സസ്പെൻഷൻ പിൻവലിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ; താരത്തിനും ഈസ്റ്റ് ബംഗാളിനും ആശ്വാസം
വയനാട്ടിലെ വെള്ളാര്‍മല ജിവിഎച്എസ്എസ്, മുണ്ടകൈ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളിലെ 24 കുട്ടികളാണ് ഇന്നത്തെ മത്സരത്തിനായി കൊച്ചിയിലെത്തുന്നത്. ഇതില്‍ 22 പേര്‍ ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ താരങ്ങളുടെ ലൈനപ്പില്‍ മൈതാനത്തെത്തും. കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കള്‍ അടങ്ങുന്ന സംഘവും ഉണ്ടാകും. കോഴിക്കോട് നിന്നും ഷൂസും ജേഴ്സിയുമെല്ലാം വാങ്ങിയാണ് കുട്ടികള്‍ മൈതാനത്തെത്തുക. താരങ്ങളുടെ കൈപിടിച്ച് കുരുന്നകള്‍ ആനയിക്കുമ്പോള്‍ അത് ഇരു ടീമുകള്‍ക്കും ആരാധകര്‍ക്കും കൂടുതല്‍ ഊര്‍ജം പകരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here