വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക അംഗങ്ങള്‍ തിരിച്ചെത്തി. 171 പേരടങ്ങുന്ന സംഘത്തിന് പാങ്ങോട് ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇടപ്പഴഞ്ഞി മുതല്‍ ക്യാമ്പ് വരെ സൈനികര്‍ റോഡിന് ഇരുവശങ്ങളിലും അണിനിരന്നു സംഘത്തെ സ്വീകരിച്ചു. കുളച്ചല്‍ സ്റ്റേഡിയത്തിന് മുന്നില്‍ ഇറങ്ങിയ സൈനികരെ ക്യാമ്പിലേക്ക് ആനയിച്ചു.
പത്ത് ദിവസം നീണ്ട ദുഷ്‌കരമായ തിരച്ചില്‍ ദൗത്യം പൂര്‍ത്തിയാക്കിയാണ് സൈന്യകര്‍ മടങ്ങി എത്തിയത്.ക്യാപ്റ്റന്‍ തുഷാര്‍, ക്യാപ്റ്റന്‍ സൗരഭ് എന്നിവരുടെ സംഘമാണ് പാങ്ങോട് നിന്ന് വയനാട്ടില്‍ എത്തിയത്. പാങ്ങോട് ക്യാമ്പിലെ 12 സൈനികര്‍ തിരച്ചിലിന്റെ ഭാഗമായി വയനാടില്‍ തുടരുന്നുണ്ട്.
ALSO READ: വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല, പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here