അതിവേഗം അതിജീവനം; ദുരന്ത ബാധിതര്‍ക്ക് ബാങ്ക് രേഖകള്‍ ലഭ്യമാക്കി

Chooralmala disaster

ഉരുള്‍പൊട്ടലില്‍ ബാങ്ക് അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ജില്ലാ ഭരണ കൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തില്‍ മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 50 ലേറെ പേര്‍ക്ക് പാസ് ബുക്കുകള്‍ ലഭ്യമാക്കി. റിപ്പോര്‍ട്ട് ചെയ്ത പത്തിലധികം ആളുകള്‍ക്കാണ് പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സൗകര്യമൊരുക്കിയത്.

ALSO READ:വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

എസ്.ബി.ഐ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇസാഫ് ബാങ്കുകളാണ് രേഖകള്‍ നല്‍കാനുള്ള വിവര ശേഖരണത്തില്‍ പങ്കെടുത്തത്. ദുരന്തബാധിതരില്‍ ആരെങ്കിലും ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമുണ്ടെന്ന് അറിയിക്കുകയാണെങ്കില്‍ എത്രയും വേഗം അവ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് നോഡല്‍ ഓഫീസര്‍ അഖില മോഹന്‍ പറഞ്ഞു.

ALSO READ:തൊഴിലാളികള്‍ക്ക് ഓണക്കാലത്തെ ബോണസ്: തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News