ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ ദിവസങ്ങളിൽ എത്ര ശക്തമായ മഴയാണ് ഈ മേഖലകളിൽ പെയ്തത് എന്ന് ദൃശ്യങ്ങൾ വ്യക്തമാണ്. അന്ന് ജില്ലയിലെ കാലാവസ്ഥ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് നിരവധി കള്ള പ്രചരണങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നേരെ ഉയർത്തിയിരുന്നു. അതിന് മുഖ്യമത്രി കൃത്യമായ മറുപടി നൽകുകയും ചെയ്തിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായിരുന്ന ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലനിന്നിരുന്നതെങ്കിലും അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചത് എന്നതിന്റെ വ്യക്തമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ദുരന്തത്തിന് വഴിവച്ച മഴയുടെ പെയ്തത് എത്രത്തോളം തീവ്രമാണെന്ന് ദൃശ്യങ്ങളിൽ കാണാം. ഉരുൾപൊട്ടലിൽ മുണ്ടക്കൈ പള്ളി പൂർണമായും തകർന്നിരുന്നു. അതേസമയം, ഉരുൾപ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ ആറ് സോണുകളിലും വിവിധ സംസ്ഥാന സേനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുന്നുണ്ട്. ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ വീതം 617 പേർക്ക് ഇതിനകം വിതരണം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here