മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകം: കെ വി തോമസ്

K V Thomas

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിൽ സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകമാണെന്ന് കെ വി തോമസ്. കേന്ദ്രം നയം തിരുത്തി സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന നൽകണം. തമിഴ്നാടിനെ ദുരിതത്തിൽ സഹായിച്ചതു പോലെ കേരളത്തിനും ദുരിതാശ്വാസ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിനോടുള്ള കേന്ദ്ര നിലപാട് തിരുത്തണം. ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന തലത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്; നീക്കം ചെയ്ത ഭാഗങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് ഇന്ന് ഉണ്ടാകില്ല

അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അമിക്കസ്ക്യൂറി. മുണ്ടക്കൈ – ചൂര‌ൽമല ദുരന്തത്തിൽ കേരളം തക്കസമയത്ത് നിവേദനം നൽകിയില്ലെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവുമാണെന്ന് അമിക്കസ് ക്യൂറി. ദുരിതാശ്വാസ ഫണ്ട് കേന്ദ്രം നൽകാത്തതിനെ സംബന്ധിച്ചുള്ള കേസ് ഹൈക്കോടി പരി​ഗണിക്കവേയാണ് അമിക്കസ് ക്യൂറി അമിത് ഷായുടെ വാദം അവാസ്തവമാണെന്ന് കോടതിയെ അറിയിച്ചത്. കേസ് കുതൽ വാദം കേൾക്കുന്നതിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

കേന്ദ്രം ദുരിതാശ്വാസ സഹായം നൽകുന്നതിൽ അവഗണന കാണിക്കുന്നു എന്ന് ഹിമാചൽ പ്രദേശ് പൊതുമരാമത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News