ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്, വയനാട് ദുരന്തത്തില്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനുശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക അനുവദിച്ചു.കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. കേന്ദ്രം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ല’: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയാക്കി ഇതുകാരണം സഹായധനം നല്‍കുന്നതിന് കാലതാമസം ഒഴിവാക്കാനായി. ദാരുണമായ ദുരന്തമാണ് മേപ്പാടിയില്‍ ഉണ്ടായത് ദുരിതാശ്വാസ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കി.ഒരുതരത്തിലുള്ള പരാതിയും ഉണ്ടാക്കാതെയാണ് പ്രവര്‍ത്തനം നടത്തിയത്. പക്ഷേ വ്യാജ വാര്‍ത്തകള്‍ ചിലര്‍ നല്‍കി.ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് തടസ്സപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ

വയനാട് വലിയൊരു ദുരന്തമാണ് നേരിടേണ്ടിവന്നത്. ഇക്കാര്യത്തില്‍ കേരളത്തെ സഹായിക്കാന്‍ രാജ്യമാകെ ലോകം ആകെ ഒരുമിച്ചു നിന്നു. പ്രധാനമന്ത്രി തന്നെ ഇവിടെ വരികയും അധികസമയം അവിടെ ചിലവഴിക്കുകയും ചെയ്തു. നമ്മള്‍ വളരെ വിപുലമായ ഒരു പുനരുദ്ധ പദ്ധതിയാണ് അവിടെ ആരംഭിക്കുന്നത്. ആ കാര്യങ്ങളില്‍ നല്ല സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കണമായിരുന്നു. അത് പ്രധാനമന്ത്രി ഇവിടെ വന്നപ്പോള്‍ തന്നെ പറഞ്ഞു. വിശദമായ നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. നടപടിക്രമങ്ങള്‍ അനുസരിച്ച് തന്നെ കൃത്യമായ നിവേദനങ്ങള്‍. തുടര്‍ പ്രതീക്ഷയിലായിരുന്നു സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വീഡിയോ കോളിന് ക്ലാരിറ്റി ഇല്ലേ? പരിഹരിക്കാം; വാട്സ്ആപ്പിലെ ഈ ഫീച്ചർ എന്തായാലും പൊളിക്കും

പ്രധാനമന്ത്രിയെ പിന്നീട് നേരിട്ട് കണ്ട് ഈ പ്രശ്‌നം അവതരിപ്പിച്ചു. പക്ഷെ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
ഇതിനുശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക അനുവദിച്ചു. കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷ.ജനങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.
കേന്ദ്രം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News