മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ ഡിസം.5ന് എല്‍ഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം

tp-ramakrishnan

മൂന്നുമാസം പിന്നിട്ട മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിൽ തുടരുന്ന കേന്ദ്ര സര്‍ക്കാർ അവഗണനയിൽ പ്രക്ഷോഭം പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു.

ടൗണ്‍ഷിപ്പ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായിക്കും എന്ന് പ്രതീക്ഷിച്ചു. പ്രധാനമന്ത്രി നേരിട്ട് വയനാട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാൽ ഈ സന്ദര്‍ശനം പിആർ ഇവന്റ് ആക്കിമാറ്റി. സഹായം ലഭിക്കുമെന്ന് കേരളം ഇപ്പോഴും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര സമീപനം ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്തതാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി ഈ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന്റെ പൊതു വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ നടത്തിയത്. കേരളത്തിന്റെ പൊതുപ്രശനമായിട്ടാണ് വയനാട് ദുരന്തത്തെ എല്‍ഡിഎഫ് കാണുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ നിലപാട് ഈ വിഷയത്തില്‍ വേണമെന്നതാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്.

Read Also: മാര്‍ക്‌സിസ്റ്റ് ദാര്‍ശനികതയുടെ മഹാവെളിച്ചം; പി ഗോവിന്ദപിള്ള ഓര്‍മയായിട്ട് ഒരു വ്യാഴവട്ടം

കേന്ദ്രത്തിനെതിരായ സമരത്തില്‍ ആരെല്ലാം സഹകരിക്കാന്‍ തയ്യാറാകുമോ അവരെ എല്ലാം യോജിപ്പിച്ച് സമരം ചെയ്യും. ഒരു പ്രദേശത്തിന്റെ വലിപ്പം നോക്കിയാണോ സഹായിക്കേണ്ടതെന്ന് ബിജെപി നേതാവ് വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ടിപി രാമകൃഷ്ണൻ പറഞ്ഞു. ദുരന്തം മനുഷ്യനെ എങ്ങനെ ബാധിച്ചു എന്നതല്ലേ നോക്കേണ്ടത്. ദുരന്തത്തിന്റെ വ്യാപ്തി വെച്ച് കേന്ദ്രത്തോട് സഹായിക്കണമെന്ന് പറയുന്നതിന് പകരം ഒരു നാടിനെയും ജനങ്ങളെയും അപമാനിക്കുന്ന ഇത്തരം പ്രസ്താവനകളെ മുഖവിലയ്‌ക്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിത പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. കിഫ്ബിയെ സംരക്ഷിക്കണം. സംസ്ഥാനത്തിനെതിരായ മനുഷ്യത്വരഹിതമായ ഉപരോധം കേന്ദ്രം അവസാനിപ്പിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News