സിഎംഡിആർഎഫിലേക്ക് സംഭാവന ചെയ്യാം; വ്യവസായലോകത്തോട് അഭ്യർത്ഥിച്ച് മന്ത്രി പി രാജീവ്

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കേരളത്തിലെ പൊതുമേഖലാ വ്യവസായശാലകളോട് അഭ്യർത്ഥിച്ച് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വ്യവസായലോകത്തോട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

Also read:കനത്ത മഴ; നാളെ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
വ്യവസായലോകത്തിനോടുള്ള അഭ്യർത്ഥന…
വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ ഉരുൾപൊട്ടൽ മാറിക്കഴിഞ്ഞു. വയനാടിനൊപ്പം എല്ലാവർക്കും കൂടെ കേരളത്തിലെ വ്യവസായലോകവും ഒന്നിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. സംസ്ഥാന പൊതുമേഖലാ വ്യവസായശാലകൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സഹായം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കെ.എം.എം.എൽ ഇന്ന് 50 ലക്ഷം രൂപ കൈമാറുകയുണ്ടായി. നൂറുകണക്കിന് വീടുകളുൾപ്പെടെ ഒരു നാടിനെയാകെ കൊണ്ടുപോയ ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റുന്നതിനായി മുഴുവൻ വ്യവസായലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഇതിനായി നിങ്ങളുടെ മറ്റ് സഹായങ്ങൾക്കൊപ്പം വയനാട് പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News