നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തി

wayanad Rescue

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിൽനിന്ന് ആശ്വാസകരമായ വാർത്ത. നാലാം ദിവസം ദൌത്യസംഘത്തിന്‍റെ തിരച്ചിലിനിടെ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. രക്ഷപ്പെടുത്തിയ നാലുപേരിൽ സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 318 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായിട്ടുണ്ട്.

ALSO READ:നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തി

സംസ്ഥാന സര്‍ക്കാരും സൈന്യവും എന്‍ഡിആര്‍എഫും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. കാണാതായവരില്‍ 29 പേര്‍ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ 2328 പേരുണ്ട്. സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സംബന്ധിച്ച ഗ്രീന്‍ അലര്‍ട്ടാണുള്ളത്.

Wayanad Landslide, Chooralmala landslide, Wayanad disaster, Mundakkai

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News