വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇതുവരെ നീക്കിയത് 82 ടണ്ണോളം ഖര മാലിന്യങ്ങള്‍

Wayanad Garbage disposal

വയനാട് ദുരന്ത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇതുവരെ നീക്കിയത് 82 ടണ്ണോളം ഖര മാലിന്യങ്ങള്‍. പ്രദേശത്തെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മാലിന്യ സംസ്‌കരണത്തില്‍ മികച്ച ഇടപെടല്‍ നടത്താന്‍ സാധിച്ചെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യസംസ്‌കരണത്തിലെ കേരളത്തിന്റെ ഈ പുതിയ മാതൃകയില്‍ 2850 ഓളം പ്രവര്‍ത്തകരാണ് പങ്കാളികളായത്.

ദുരന്തമേഖലയിലെയും ക്യാമ്പുകളിലെയും മാലിന്യപ്രശ്‌നത്തെ ഫലപ്രദവമായ ഇടപെടലുകളിലൂടെയാണ് പരിഹരിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശുചിത്വമിഷനെയും ക്ലീന്‍ കേരളാ കമ്പനിയെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

മാലിന്യസംസ്‌കരണത്തിലെ കേരളത്തിന്റെ ഈ പുതിയ മാതൃകയില്‍ ഹരിതകര്‍മ്മസേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരുമുള്‍പ്പെടെ 2850 ഓളം പേരാണ് പങ്കാളികളായത്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം ദുരന്ത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇതുവരെ നീക്കിയത് 82 ടണ്ണോളം മാലിന്യങ്ങളാണ്.

Also Read : വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ ഇന്ന് പ്രധാനമന്ത്രി സന്ദര്‍ശിക്കും; സുരക്ഷ കാരണങ്ങളാല്‍ ഇന്ന് തിരച്ചില്‍ ഉണ്ടാകില്ല

കൂടാതെ 106.35 കിലോ ലിറ്റര്‍ ദ്രവ മാലിന്യവും നീക്കം ചെയ്തു. ജൈവ-അജൈവ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍, ശുചിമുറി മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം, സാനിറ്ററി, ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ പരിപാലനം, ഹരിത ചട്ട പാലനം എന്നിവയ്ക്കായി ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും ക്ലീന്‍ കേരള കമ്പനിയുടെയും 150 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ക്ലീന്‍ ഡ്രൈവുകള്ളും സംഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ ദുരന്ത മേഖലയിലെ മാലിന്യം നീക്കം ചെയ്യാനായി ഫീല്‍ഡ് വിസിറ്റ് ചെയ്ത് വിവര ശേഖരണം നടത്തുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ ശുചീകരണ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News