വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് സർക്കാർ

ഉരുൾപ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ ആറ് സോണുകളിലും വിവിധ സംസ്ഥാന സേനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്. ഇതിനിടെ ദുരന്തത്തിൽ ഇനിയും കണ്ടെത്തുവാനുള്ളവരുടെ ലിസ്റ്റ് സർക്കാർ പുറത്തുവിട്ടു.

Also read:ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ താനാരാ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി, ചിത്രം ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തും

സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ കൂടിയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈ ,ചൂരൽമല ഉരുൾപ്പൊട്ടൽ മേഖലയിലും ചാലിയാറിൻ്റെ തീരങ്ങളിലെ നിലമ്പൂർ വനമേഖലയിലുമായി ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. വിവിധ സേനകളെ കൂടാതെ കടാവര്‍ നായകളെ ഉപയോഗിച്ചും തെരച്ചില്‍ നടത്തി. ദുരന്തത്തെ അതിജീവിച്ചവരുടെ പുനരുധിവാസം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

Also read:അധികാരം ഇല്ലെങ്കില്‍ പാര്‍ട്ടിയും വേണ്ട, ത്സാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന് സൂചന, ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തി…കൂടെ 6 എംഎല്‍എമാര്‍?

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്. ക്യാമ്പുകളിൽ നിന്ന് വാടകവീടുകളിലേക്ക് ആളുകളെ മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്. ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന നാടായിരുന്നു ഇതെന്നും, എല്ലാവർക്കും ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കി കൊടുക്കണമെന്നാണ് ദുരന്ത മേഖലയിലുള്ള ജനങ്ങൾ പറയുന്നത്.

അതിജീവിച്ചവർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ടൗൺഷിപ്പ് ആണ് സർക്കാരും വിഭാവനം ചെയ്യുന്നത്. ദുരന്ത മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലികൾ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News